മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയന്റ്സിന് ഏഴാം ജയം. ആവേശകരമായ പോരാട്ടത്തിൽ ലക്നോ 6 റണ്‍സിന് ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കി. നാല് ഓവറിൽ 16 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാന്റെ ബൗളിംഗ് മികവാണ് ലക്നോയ്ക്ക് ജയം സമ്മാനിച്ചത്. സ്കോർ: ലക്നോ 20 ഓവറിൽ 195/3. ഡൽഹി 20 ഓവറിൽ 189/7.
ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ലക്നോയ്ക്കായി ക്യാപ്റ്റൻ കെ.എൽ. രാഹുൽ 51 പന്തിൽ അഞ്ച് സിക്സും നാല് ഫോറും അടക്കം 77 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണൽ ക്വിന്റണ്‍ ഡി കോക്കിനൊപ്പം (23) 42 റണ്‍സ് കൂട്ടുകെട്ടും രാഹുൽ ആദ്യ വിക്കറ്റിൽ പടുത്തുയർത്തി. രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയ്ക്കൊപ്പം (34 പന്തിൽ ഒരു സിക്സും ആറ് ഫോറും അടക്കം 52) 95 റണ്‍സ് കൂട്ടുകെട്ടിലും രാഹുൽ പങ്കാളിയായി. ഡൽഹിക്കായി ഷാർദുൾ ഠാക്കൂർ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിന് തുടക്കം പിഴച്ചു. 13 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണർമാരായ പൃഥ്വി ഷായും (5) ഡേവിഡ് വാർണറും (3) കൂടാരം കയറി. മിച്ചൽ മാർഷ് (37), ഋഷഭ് പന്ത് (44), റോവ്മൻ പവൽ (35), അക്സർ പട്ടേൽ (42 നോട്ടൗട്ട്), കുൽദീപ് യാദവ് (16 നോട്ടൗട്ട്) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിന്റെ ആറ് റണ്‍സ് അകലെവരെ എത്താനേ സാധിച്ചുള്ളൂ.