ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഗോൾ നേടുന്ന രണ്ടാമത് മലയാളി എന്ന നേട്ടം കോഴിക്കോട്ടുകാരിയായ മാനസയ്ക്ക് സ്വന്തം.
ലീഗിൽ മാതാ രുഗ്മിണി ക്ലബ്ബിനെ 8-0ന് ഗോകുലം കേരള എഫ്സി കീഴടക്കിയപ്പോൾ ഒരു ഗോൾ മാനസയുടെ വകയായിരുന്നു. ഗോകുലത്തിനായി ഘാന താരമായ എൽഷദായി ഹാട്രിക് സ്വന്തമാക്കി. 19, 25, 28 മിനിറ്റുകളിലായിരുന്നു എൽഷദായിയുടെ ഗോളുകൾ.
മൂന്നാം മിനിറ്റിൽ മനീഷ കല്യാണിന്റെ ഗോളോടെയായിരുന്നു ഗോകുലം വനിതകൾ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 17-ാം മിനിറ്റിൽ സൗമ്യയിലൂടെ ഗോകുലം ലീഡ് ഉയർത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് സൗമ്യ രണ്ടാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ എതിരില്ലാത്ത ആറു ഗോളിന്റെ ലീഡുമായി ഗോകുലം ഇടവേളയ്ക്ക് പിരിഞ്ഞു. 66-ാം മിനിറ്റിൽ മാനസയുടെ ഗോൾ എത്തി. പകരക്കാരിയായി എത്തിയ ജ്യോതികൂടി ഗോൾ സ്വന്തമാക്കിയതോടെ ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയായി. 85-ാം മിനിറ്റിൽ ജ്യോതിയും (85’) ഗോൾ നേടി.