മെൽബണ്‍: വനിതാ സിംഗിൾസ് കിരീട ജേതാവ് ആരെന്ന് ഇന്നറിയാം. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടി അമേരിക്കയുടെ 27-ാം സീഡായ ഡാനിയേൽ കോളിൻസിനെ നേരിടും.
1980ൽ വെൻഡി ടേണ്ബുള്ളിനുശേഷം ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയക്കാരി വനിതാ സിംഗിൾസ് കിരീട പോരാട്ടത്തിന് യോഗ്യത നേടുന്നതെന്ന ചരിത്ര നേട്ടത്തോടെയാണ് ബാർട്ടി ഇന്നിറങ്ങുന്നത്. അതേസമയം, ഇരുപത്തെട്ടുകാരിയായ കോളിൻസ് ഒരു ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. 2019 ഫ്രഞ്ച് ഓപ്പണ്‍, 2021 വിംബിൾഡണ്‍ ചാന്പ്യനാണ് ബാർട്ടി.