മുംബൈ: 2021-22 സീസണ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ രണ്ട് ഘട്ടമായി നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷ. ഐപിഎൽ 2022 സീസണ് ആരംഭിക്കുന്നതിനു മുന്പ് രഞ്ജി ട്രോഫിയുടെ ലീഗ് റൗണ്ട് പോരാട്ടങ്ങൾ പൂർത്തിയാക്കും. നോക്കൗട്ട് മത്സരങ്ങൾ ജൂണിൽ നടത്തും- ജയ് ഷ വ്യക്തമാക്കി. കഴിഞ്ഞ വർഷം കോവിഡിനെത്തുടർന്ന് രഞ്ജി ട്രോഫി അരങ്ങേറിയില്ല.