+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​ജി​പ്ത്, സെ​ന​ഗ​ൽ ക്വാ​ർ​ട്ട​റി​ൽ

ബാ​ഫൗ​സം: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് ഫു​ട്ബോ​ളി​ൽ ഈ​ജി​പ്തും സെ​ന​ഗ​ലും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. അ​ട്ടി​മ​റി തു​ട​ർ​ന്ന് ഇ​ക്വ​റ്റോ​റി​ൽ ഗി​നി​യ​യും പി​ന്നി​ൽ ​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് മെ
ഈ​ജി​പ്ത്, സെ​ന​ഗ​ൽ ക്വാ​ർ​ട്ട​റി​ൽ
ബാ​ഫൗ​സം: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് ഫു​ട്ബോ​ളി​ൽ ഈ​ജി​പ്തും സെ​ന​ഗ​ലും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. അ​ട്ടി​മ​റി തു​ട​ർ​ന്ന് ഇ​ക്വ​റ്റോ​റി​ൽ ഗി​നി​യ​യും പി​ന്നി​ൽ ​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് മൊ​റോ​ക്കോ​യും ക്വാ​ർ​ട്ട​ർ​റി​ൽ.

പ​രി​ക്കി​ലും മാ​നെ ഗോ​ൾ

പ​രി​ക്കി​നി​ടെ​യും വ​ല​കു​ലു​ക്കി​യ സാ​ദി​യോ മാ​നെ​യു​ടെ മി​ക​വി​ൽ സെ​ന​ഗ​ൽ 2-0ന് ​ഒ​ന്പ​ത് പേ​രു​മാ​യി ക​ളി​ച്ച കേ​പ് വെ​ർ​ദെ​യെ പ്രീ​ക്വാ​ർ​ട്ട​റി​ൽ തോ​ല്പി​ച്ചു. 62-ാം മി​നി​റ്റി​ൽ സെ​റ്റ്പീ​സി​ലൂ​ടെ​യാ​ണ് മാ​നെ ഗോ​ൾ നേ​ടി​യ​ത്. ഗോ​ള​ടി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ന്പ് കേ​പ് വാ​ർ​ദെ ഗോ​ൾ​കീ​പ്പ​ർ വോ​ഹി​ഞ്ഞ​യുമായി കൂ​ട്ടി​യി​ടി​ച്ച് മാ​നെ​യു​ടെ ത​ല​യ്ക്കു പ​രി​ക്കേ​റ്റു. മ​ന​പ്പൂ​ർ​വ​മാ​യ ഈ ​കൂ​ട്ടി​യി​ടി​യി​ൽ ഗോ​ൾ​കീ​പ്പ​ർ​ക്കു ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ചു. അ​ല്പ​നേ​ര​ത്തേ​ക്ക് ബോ​ധം ന​ഷ്ട​പ്പെ​ട്ട മാ​നെ​യെ സെ​ന​ഗ​ൽ പി​ൻ​വ​ലി​ക്കാ​തി​രു​ന്ന​ത് വ​ൻ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തെ​ളി​ച്ചി​ട്ടു​ണ്ട്. 70-ാം മി​നി​റ്റി​ൽ ത​ല​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് മാ​നെ ക​ള​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ മാ​നെ ക​ളി​ക്കു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്.

90+2-ാം മി​നി​റ്റി​ൽ ബാം​ബ ഡൈം​ഗ് സെ​ന​ഗ​ലി​ന്‍റെ ര​ണ്ടാം ഗോ​ൾ നേ​ടി. 21-ാം മി​നി​റ്റി​ൽ പാ​ട്രി​ക്ക് ആ​ൻ​ഡ്രാ​ഡെ​യും ചു​വ​പ്പ്കാ​ർ​ഡ് ക​ണ്ടി​രു​ന്നു.

പ​ക​ര​ക്കാ​ര​ൻ ഗോ​ളി ഹീ​റോ

പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​ക​ര​ക്കാ​ര​ൻ ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​ബു​ഗ​ബാ​ൽ ഹീ​റോ​യാ​യ​പ്പോ​ൾ ഈ​ജി​പ്ത് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഈ​ജി​പ്ത് 5-4ന് ​ഐ​വ​റി കോ​സ്റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. നി​ശ്ചി​ത സ​മ​യ​വും അ​ധി​ക സ​മ​യ​വും ഗോ​ൾര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്. ഷൂ​ട്ടൗ​ട്ടി​ൽ എ​റി​ക് ബെ​യ്‌ലി​യു​ടെ ഷോ​ട്ടാ​ണ് ഗോ​ൾ​കീ​പ്പ​ർ ത​ട​ഞ്ഞ​ത്.

അ​ട്ടി​മ​റി ഇ​ക്വ​റ്റോ​റി​യ​ൽ

ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ട്ടി​മ​റി തു​ട​ർ​ന്ന് ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ. മാ​ലി​യെ പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 6-5ന് ​ത​ക​ർ​ത്ത് ഗി​നി​യ ക്വാ​ർ​ട്ട​റി​ലെ​ത്തി. ഷൂ​ട്ടൗ​ട്ടി​ൽ മാ​ലി​യു​ടെ അ​വ​സാ​ന കി​ക്ക് ത​ട​ഞ്ഞ ഗോ​ൾ​കീ​പ്പ​ർ ജീ​സ​സ് ഒ​വോ​നൊ​യാ​ണ് ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യ്ക്കു ജ​യ​മൊ​രു​ക്കി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ തു​ട​ക്ക​ത്തി​ലേ ഗോ​ൾ വ​ഴ​ങ്ങി​യ മൊ​റോ​ക്കോ 2-1ന് ​മ​ലാ​വി​യെ തോ​ൽ​പ്പി​ച്ചു. ഏ​ഴാം മി​നി​റ്റി​ൽ ഫ്രാ​ങ്ക് മ​ഹാ​ങ്കോ മ​ലാ​വി​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, ഇ​ട​വേ​ള​യ്ക്കു പി​രി​യും മു​ന്പേ 40 മീ​റ്റ​ർ പു​റ​ത്തു​നി​ന്ന് യൂ​സ​ഫ് എ​ൻ നെ​സി​റി​യു​ടെ ഷോ​ട്ട് മ​ലാ​വി​യു​ടെ വ​ല​ത​ക​ർ​ത്ത് മൊ​റോ​ക്കോ​യ്ക്കു സ​മ​നി​ല ന​ൽ​കി. 70-ാം മി​നി​റ്റി​ൽ അ​ഷ്റ​ഫ് ഹ​ക്കി​മി​യു​ടെ ലോം​ഗ് റേ​ഞ്ച് ഫ്രീ​കി​ക്ക് മൊ​റോ​ക്കോ​യ്ക്കു ജ​യം സ​മ്മാ​നി​ച്ചു.