മെൽബണ്‍: റഫേൽ നദാൽ 21-ാം ഗ്രാൻസ്ലാം കിരീടത്തിനു രണ്ടു ജയമകലെ. ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ നദാൽ അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ഡെനിസ് ഷാപോവലോവിനെ തോൽപ്പിച്ചു.
നാലു മണിക്കൂർ എട്ടു മിനിറ്റ് നീണ്ട മത്സരത്തിൽ നദാൽ 6-3, 6-4, 4-6, 3-6, 6-3നാണ് കനേഡിയൻ താരത്തെ പരാജയപ്പെടുത്തിയത്. 2009ൽ നദാൽ ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായിരുന്നു. ഇത്തവണ കിരീടം നേടാനായാൽ നദാലിനു ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ റോജർ ഫെഡററെയും നൊവാക്ക് ജോക്കോവിച്ചിനെയും മറികടക്കാം.
സെമിയിൽ നദാൽ മാത്യോ ബെറേട്ടിനിയെ നേരിടും. ക്വാർട്ടർ ഫൈനലിൽ ബെറേട്ടിനി അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ ഗെയ്ൽ മോണ്‍ഫിൽസിനെ 6-4, 6-4, 3-6, 3-6, 6-3ന് തോൽപ്പിച്ചു. നാളെയാണു സെമി.
കിരീടം ലക്ഷ്യമിട്ട് ബാർട്ടി
ആദ്യ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന ലോക ഒന്നാം നന്പർ വനിതാ സിംഗിൾസ് താരം ആഷ്ലി ബാർട്ടി സെമി ഫൈനലിൽ. ബാർട്ടി അമേരിക്കയുടെ ജെസിക്ക പെഗുലയെ 6-2, 6-0നു തകർത്തു. രണ്ടാം തവണയാണു ബാർട്ടി ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. മാഡിസണ്‍ കീസിനെയാണു ബാർട്ടി സെമിയിൽ നേരിടുക. കീസ് ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ബാർബറ ക്രെജിക്കോവയെ 6-3, 6-2ന് പരാജയപ്പെടുത്തി.