ന്യൂഡൽഹി: ഇന്ത്യയുടെ ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്കും പാരാലിന്പിക് സ്വർണമെഡൽ ജേതാവ് അവാനി ലെഖ്രയ്ക്കും പദ്മശ്രീ. ഒളിന്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടിയ ആദ്യതാരമാണ് നീരജ്. താരത്തിന് പരം വിശിഷ്ട് സേവാ മെഡലും ലഭിച്ചു.