ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 2022 സീസണിലെ പുതുമുഖങ്ങളായ ലക്നോ ഫ്രാഞ്ചൈസി ടീമിന്റെ പേര് പ്രഖ്യാപിച്ചു. കെ.എൽ. രാഹുൽ ക്യാപ്റ്റനായ ആർപി രാജീവ് ഗോയങ്കയുടെ ലക്നോ, ലക്നോ സൂപ്പർ ജൈന്റ്സ് എന്നാണ് അറിയപ്പെടുക. 7090 കോടി രൂപയ്ക്കായിരുന്നു ഗോയങ്ക ഗ്രൂപ്പ് ലക്നോ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്.
17 കോടി രൂപയ്ക്കാണ് കെ.എൽ. രാഹുലിനെ ലക്നോ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ഫീസാണിത്. 2018ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അവരുടെ മുൻ ക്യാപ്റ്റനായ വിരാട് കോഹ്ലിയെ നിലനിർത്തിയതും 17 കോടി രൂപയ്ക്കായിരുന്നു. 2016, 2017 ഐപിഎല്ലിലും സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിൽ ടീമുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും സസ്പെൻഷനിലായിരുന്നപ്പോൾ പൂന സൂപ്പർ ജൈന്റ്സിനെ കളത്തിലിറക്കിയത് സഞ്ജീവ് ഗോയങ്കയായിരുന്നു. അതേ പേര് തന്നെയാണ് ലക്നോ ഫ്രാഞ്ചസിക്കും സഞ്ജീവ് ഗോയങ്ക ഇട്ടിരിക്കുന്നതെന്നാണ് ശ്രദ്ധേയം.