മുംബൈ: എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യൻ ക്യാന്പിൽ കോവിഡ്-19 രോഗം വ്യാപിച്ചതോടെ ചൈനീസ് തായ്പേയിക്കെതിരേ ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചു. ഇതോടെയാണ് ഇന്ത്യക്ക് ടൂർണമെന്റിൽനിന്ന് പിന്മാറേണ്ടിവന്നത്. കോവിഡിനെത്തുടർന്ന് ചുരുങ്ങിയത് 13 അംഗ ടീമിനെ പോലും കളത്തിലിറക്കാൻ സാധിക്കാത്തതോടെയാണ് മത്സരം റദ്ദാക്കിയത്.
മത്സരത്തിനു മുന്പ് നടത്തിയ പരിശോധനയിൽ ഇന്ത്യൻ ക്യാന്പിലെ ഒരു ഡസൻ ആളുകൾ കോവിഡ് പോസിറ്റീവ് ആയതായാണ് റിപ്പോർട്ട്.
മത്സരം രാത്രി 7.30നായിരുന്നു നടക്കേണ്ടിയിരുന്നത്. 6.30 ആയപ്പോഴേക്കും ചൈനീസ് തായ്പേയ് താരങ്ങൾ മത്സരത്തിനു മുന്പുള്ള വാം അപ്പിനായി മൈതാനത്തെത്തി. എന്നാൽ, ഇന്ത്യൻ ക്യാന്പിലെ ഒരു പ്രതിനിധിയും മൈതാനത്ത് എത്തിയില്ല. തുടർന്നാണ് ഇന്ത്യ മത്സരത്തിൽനിന്ന് പിന്മാറിയതായി ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സ്ഥിരീകരണം എത്തിയത്.
19 വർഷത്തിനുശേഷമാണ് ഇന്ത്യ ഏഷ്യ കപ്പിൽ കളിക്കുന്നത്. ക്വാർട്ടറിൽ പ്രവേശിക്കാമെന്ന മോഹത്തോടെയായിരുന്നു ഇന്ത്യ ടൂർണമെന്റ് ആരംഭിച്ചത്. എന്നാൽ, ഇറാൻ എതിരായ ആദ്യ മത്സരത്തിനു മുന്പ് തന്നെ ടീമിനുള്ളിൽ രണ്ട് കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇറാനെതിരേ ഗോൾ രഹിത സമനിലയായിരുന്നു ഫലം.
ഇനി എന്ത്
ഗ്രൂപ്പ് എയിൽ ചൈന, ചൈനീസ് തായ്പേയ്, ഇറാൻ എന്നിവർക്കൊപ്പമായിരുന്നു ആതിഥേയരായ ഇന്ത്യ. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യൻ ടീം ടൂർണമെന്റിൽനിന്ന് പിന്മാറിയതോടെ ഇന്ത്യ കളിച്ച മത്സരങ്ങളുടെ ഫലങ്ങളും അസാധുവായി. ചൈനീസ് തായ്പേയിയെയും ഇറാനെയും കീഴടക്കി ചൈന ക്വാർട്ടറിൽ ഇടംപിടിച്ചു. ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനത്തോടെ ക്വാർട്ടറിൽ കടക്കുന്ന ടീം ഏതെന്ന് നിർണയിക്കുന്ന പോരാട്ടമായി ചൈനീസ് തായ്പേയി x ഇറാൻ മത്സരം മാറുകയും ചെയ്തു.