ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. ഇഞ്ചുറി ടൈമിൽ മാർക്കസ് റാഷ്ഫോഡ് (90+3') നേടിയ ഗോളിൽ യുണൈറ്റഡ് 1-0ന് വെസ്റ്റ് ഹാമിനെ കീഴടക്കി.
എഡിസൺ കവാനിയുടെ അസിസ്റ്റിലായിരുന്നു ഗോൾ പിറന്നത്. ജയത്തോടെ 22 മത്സരങ്ങളിൽ 38 പോയിന്റുമായി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്താനും റാൾഫ് റാങ്നിക്കിന്റെ കുട്ടികൾക്കു സാധിച്ചു. 37 പോയിന്റുള്ള വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി.
മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല 1-0ന് എവർട്ടണിനെയും ന്യൂകാസിൽ ഇതേ വ്യത്യാസത്തിൽ ലീഡ്സിനെയും തോൽപ്പിച്ചു.