മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യനായ നവോമി ഒസാക്ക വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ പുറത്ത്. അമേരിക്കയുടെ സീഡില്ലാത്ത അമാൻഡ അനിസിമോവയാണ് ഒസാക്കയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്.
സ്കോർ: 4-6, 6-3, 7-6 (10-5). 15-ാം സീഡായ യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയെ 24-ാം സീഡായ ബെലാറുസിന്റെ വിക്ടോറിയ അസരെങ്ക 6-0, 6-2ന് മൂന്നാം റൗണ്ടിൽ കീഴടക്കി പ്രീക്വർട്ടറിൽ പ്രവേശിച്ചു.
ഒന്നാം സീഡായ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടി, ഗ്രീസിന്റെ മരിയ സക്കരി, ചെക് റിപ്പബ്ലിക്കിന്റെ ബർബോറ ക്രെജിക്കോവ, സ്പെയിനിന്റെ പൗല ബഡോസ തുടങ്ങിയവരും പ്രീക്വർട്ടറിൽ ഇടം കണ്ടെത്തി.
നദാൽ പ്രീക്വാർട്ടറിൽ
പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ റാഫേൽ നദാൽ റഷ്യയുടെ കാഷ്ചനോവിനെ 6-3, 6-2, 3-6, 6-1നു കീഴടക്കി പ്രീക്വാർട്ടറിൽ. ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, കാനഡയുടെ ഡെന്നിസ് ഷാപൊവലോവ്, ഫ്രാൻസിന്റെ ഗായെൽ മോൻഫിൽസ്, ഇറ്റലിയുടെ മാറ്റോ ബറേട്ടിനി തുടങ്ങിയവരും പ്രീക്വാർട്ടറിൽ ഇടംപിടിച്ചിട്ടുണ്ട്. സ്വരേവും ഷാപൊവലോവും തമ്മിലാണ് ഒരു പ്രീക്വാർട്ടർ പോരാട്ടം.