മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ വന്പൻ അട്ടിമറികൾ. മുൻ ലോക ഒന്നാം നന്പറായ ബ്രിട്ടന്റെ ആൻഡി മുറെയെ ജപ്പാന്റെ ഇരുപത്തെട്ടുകാരനായ തറൊ ഡനിയേൽ നേരിട്ടുള്ള സെറ്റിനു തറപറ്റിച്ചു.
വൈൽഡ് കാർഡ് എൻട്രിയായെത്തിയ മുറെയെ 4-6, 4-6, 4-6നായിരുന്നു ഡാനിയേൽ കീഴടക്കിയത്. 13-ാം സീഡായ അർജന്റീനയുടെ ഡിയേഗൊ ഷ്വാർസ്മാനും രണ്ടാം റൗണ്ടിൽ അട്ടിമറിക്കപ്പെട്ടു. സീഡ് ഇല്ലാത്ത ഓസ്ട്രേലിയയുടെ ക്രിസ്റ്റഫർ ഓകോണെല്ലാണ് ഷ്വാർസ്മാനെ നാട്ടിലേക്ക് പറഞ്ഞയച്ചത്. സ്കോർ: 7-6 (8-6), 6-4, 6-4.
റഷ്യയുടെ ഡാനിൽ മെദ്വദേവ്, ആന്ദ്രെ റുബ്ലെവ്, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവരും പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
എമ്മ, സാമന്ത പുറത്ത്
യുഎസ് ഓപ്പണ്‍ ജേതാവും 17-ാം സീഡുമായ ബ്രിട്ടന്റെ കൗമാരതാരം എമ്മ റാഡുകാനു രണ്ടാം റൗണ്ടിൽ പുറത്ത്. മോണ്ടിനെഗ്രോയുടെ സീഡ് ചെയ്യപ്പെടാത്ത ഡങ്ക കോവ്നിക്കാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ എമ്മയെ അട്ടിമറിച്ചത്. സ്കോർ: 6-4, 4-6, 6-3.
10-ാം സീഡായ റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവ ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസറിനെ കീഴടക്കി, 6-2, 6-2. ബെലാറുസിന്റെ അരിന സബലെങ്ക, റൊമാനിയയുടെ സിമോണ ഹാലെപ്പ് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ ഇടംപിടിച്ചു.