ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര തോൽവി ഐസിസി റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടിയായി. പരന്പര 2-1ന് പരാജയപ്പെട്ട ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്കു പതിച്ചു.
ആഷസ് പരന്പരയിൽ ഇംഗ്ലണ്ടിനെ 4-0ന് തകർത്ത ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 119 പോയിന്റാണ് ഓസീസിനുള്ളത്. 117 പോയിന്റുമായി ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തായ ഇന്ത്യക്ക് 116 പോയിന്റാണുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ സെഞ്ചൂറിയനിൽ തകർപ്പൻ ജയം നേടിയ ശേഷം ജൊഹാനസ്ബർഗിലും കേപ്ടൗണിലും ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു.