മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ വന്പന്മാരായ സ്പെയിനിന്റെ റാഫേൽ നദാൽ, ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, കാനഡയുടെ ഷാപൊവലോവ്, ഫ്രാൻസിന്റെ ഗായെൽ മോൻഫിൽസ് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ.
നദാൽ ജർമനിയുടെ യാനിക് ഹൻഫ്മാനെ 6-2, 6-3, 6-4ന് രണ്ടാം റൗണ്ടിൽ മറികടന്നു. മൂന്നാം സീഡായ സ്വരേവ് ഓസ്ട്രേലിയയുടെ ജോണ്‍ മിൽമാനെയാണ് രണ്ടാം റൗണ്ടിൽ കീഴടക്കിയത്, 6-4, 6-4, 6-0.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ഫ്രാൻസിന്റെ റോജർ വാസെലിൻ കൂട്ടുകെട്ട് ആദ്യറൗണ്ടിൽ പുറത്തായി.
ബാർട്ടി, ഒസാക്ക
വനിതാ സിംഗിൾസിൽ ഒന്നാം സീഡായ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടി, നിലവിലെ ചാന്പ്യൻ ജപ്പാന്റെ നവോമി ഒസാക്ക തുടങ്ങിയവർ മൂന്നാം റൗണ്ടിൽ. ബാർട്ടി 6-1, 6-1ന് ഇറ്റലിയുടെ ലൂസിയ ബ്രോണ്‍സെറ്റിയെ രണ്ടാം റൗണ്ടിൽ മറികടന്നു.
ഒസാക്ക അമേരിക്കയുടെ മാഡിസണ്‍ ബ്രെൻഗ്ലിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്കോർ: 6-0, 6-4. യുക്രെയ്നിന്റെ എലിന സ്വിറ്റോളിന, ബെലാറുസിന്റെ വിക്ടോറിയ അസരെങ്ക, ചെക് റിപ്പബ്ലിക്കിന്റെ ബർബോറ ക്രെജിക്കോവ, ഗ്രീസിന്റെ മരിയ സക്കാരി തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.