ബെർഗാമോ: സീരി എ ഫുട്ബോളിൽ ഇന്റർ മിലാന്റെ വിജയക്കുതിപ്പിന് അത്ലാന്ത വിരാമമിട്ടു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്ററിനെ അത്ലാന്ത ഗോൾരഹിത സമനിലയിൽ കുരുക്കി. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി തുടരുന്ന ഇന്ററിന്റെ എട്ടു മത്സരങ്ങളുടെ വിജയപരന്പരയാണ് അത്ലാന്ത അവസാനിപ്പിച്ചത്.
മറ്റൊരു മത്സരത്തിൽ എഎസ് റോമ 1-0ന് കാൽയെറിയെ തോൽപ്പിച്ചു. 21 കളിയിൽ 50 പോയിന്റുമായി ഇന്റർ ഒന്നാമതും 42 പോയിന്റുമായി അത്ലാന്ത നാലാമതുമാണ്.
മറ്റൊരു മത്സരത്തിൽ എഎസ് റോമ 1-0ന് കാൽയെറിയെ തോൽപ്പിച്ചു. 21 കളിയിൽ 50 പോയിന്റുമായി ഇന്റർ ഒന്നാമതും 42 പോയിന്റുമായി അത്ലാന്ത നാലാമതുമാണ്.