മലപ്പുറം: മുൻ ഫുട്ബോളർ മലപ്പുറം അസീസ് എന്ന കാവുങ്ങൽ അബ്ദുൾ അസീസ്(74) അന്തരിച്ചു. സന്തോഷ് ട്രോഫിയിൽ മൈസൂരു, സർവീസസ്, ബംഗാൾ, മഹാരാഷ്ട്ര ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 1968-69 സന്തോഷ് ട്രോഫിയിൽ ബംഗാളിനെ തോൽപ്പിച്ചു കിരീടം നേടിയ മൈസൂരു ടീം അംഗമായിരുന്നു. തിളങ്ങി നിൽക്കുന്ന സമയത്ത് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചിട്ടും പോയില്ല.
1974-ൽ ഇന്ത്യൻ താരങ്ങളായ നയിമുദീനും ഹബീബും അസീസിനെ കോൽക്കത്ത മുഹമ്മദൻസിലേക്കു കൊണ്ടുപോയി. അവിടെ നേട്ടങ്ങളും നായകത്വവുമായി അദ്ദേഹം തിളങ്ങി. മധ്യനിരയിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഡിസിഎം, കോൽക്കത്ത ലീഗ്, ശ്രീനാരായണ ട്രോഫി എന്നിങ്ങനെ ഒരുപാട് കിരീട നേട്ടങ്ങൾ സ്വന്തമാക്കി. ധാക്ക മുഹമ്മദൻസ് ടീമിന്റെ ഭാഗമായും കളിച്ചു. 1981ൽ മുഹമ്മദൻസ് വിട്ട അസീസ് ഓർകെ മിൽസ് ബോംബെയിലെത്തി. അവിടെയും വിഫ ട്രോഫി, ബോംബെ ലീഗ് കിരീടങ്ങൾ സ്വന്തമാക്കി. ശ്രീലങ്ക ഉൾപ്പെടെ പങ്കെടുക്കുന്ന പെൻഡ്രങ്കുലർ കപ്പിൽ നായകസ്ഥാനം വഹിച്ചു.
ശൈലൻ മന്ന, ചുനിഗോസ്വാമി, പി.കെ ബാനർജി തുടങ്ങിയ കൊൽക്കത്തയിലെ പ്രഗത്ഭർ സിലക്ടർമാരായിരുന്ന ഇന്റർ കമാൻഡ് ടൂർണമെന്റിൽ നിന്നു ആദ്യമായി സർവീസസ് ടീമിലെത്തി. ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചു ആദ്യത്തെ സന്തോഷ് ട്രോഫി വിജയം. സ്വപ്ന ടൂർണമെന്റായ നാഗ്ജി കളിച്ചത് ആന്ധ്രാപ്രദേശ്, മൈസൂർ (കർണാടക), മദിരാശി (തമിഴ്നാട്), കേരളം, സിലോണ്‍ (ശ്രീലങ്ക) എന്നീ ടീമുകൾ പങ്കെടുക്കുന്ന സതേണ്‍ പെന്റാങ്കുലരിൽ കൊല്ലത്തും കൊളംബോയിലും തന്റെ നായകത്വത്തിൽ കിരീടവിജയം.
ഭാര്യ: കെ.പി. സഫിയ. മക്കൾ: ആഷിദ, ഫാഹിദ. സഹോദരൻ ചേക്കു 1973-ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു.