ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ 3-0ന് ബ്രെന്റ്ഫോഡിനെ കീഴടക്കി. അതേസമയം, ബാഴ്സലോണയിൽനിന്ന് കരാർ അടിസ്ഥാനത്തിൽ എത്തിയ ബ്രസീൽ താരം ഫിലിപ്പെ കുട്ടീഞ്ഞോ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ആസ്റ്റണ്‍ വില്ലയ്ക്ക് സമനില സമ്മാനിച്ചു. ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേയായിരുന്നു വില്ലയുടെ 2-2 സമനില.