മാഞ്ചസ്റ്റർ: ജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ 1-0ന് തകർത്ത് മാഞ്ചസ്റ്റർസിറ്റി ലീഗിലെ തുടർച്ചയായ 12 ജയം സ്വന്തമാക്കി. ഈ ജയത്തോടെ ഒന്നാമതുള്ള സിറ്റിയും രണ്ടാമതുള്ള ചെൽസിയുമായുള്ള പോയിന്റ് വ്യത്യാസം 13 ആക്കി ഉയർത്തി.
22 കളിയിൽ സിറ്റിക്ക് 56 പോയിന്റാണ്. കളിയിലുടനീളം ആധിപത്യം പുലർത്തിയ സിറ്റിയുടെ വിജയഗോൾ 70-ാം മിനിറ്റിൽ കെവിൻ ഡി ബ്രുയിൻ 18 വാര പുറത്തുനിന്നെടുത്ത തകർപ്പനൊരു ഷോട്ടിലൂടെ കുറിച്ചു. ഈ ലീഗ് സീസണിൽ സിറ്റി 13 മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടില്ല. 10 മത്സരങ്ങളുള്ള ലിവർപൂളാണ് രണ്ടാമത്.