ഡോർട്ട്മുണ്ട്: എർലിംഗ് ഹാലൻഡിന്റെയും തോമസ് മ്യൂണിയെയുടെയും ഇരട്ടഗോൾ മികവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ 5-1ന് ഫ്രൈബർഗിനെ തോൽപ്പിച്ചു.
14, 29 മിനിറ്റുകളിലാണ് മ്യൂണിയെയുടെ ഗോളുകൾ. 45+1, 75 മിനിറ്റുകളിൽ ഹാലൻഡും വല കുലുക്കി. രണ്ടു ഗോൾ നേടിയ നോർവീജിയൻ താരം ബുണ്ടസ് ലിഗയിൽ 56 കളിയിൽ 55 ഗോളുകൾ നേടി. മഹ്മൂദ് ദഹൂദ് ആണ് ഡോർട്ട്മുണ്ടിന്റെ അഞ്ചാം ഗോൾ നേടിയത്. 40 പോയിന്റുമായി ഡോർട്മുണ്ട് രണ്ടാം സ്ഥാനത്താണ്.