ഹൊബാർട്ട്: അഞ്ചാം ആഷസ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. ട്രാവിസ് ഹെഡിന്റെ സെഞ്ചുറി (101) യുടെ മികവിൽ 241/6 എന്ന നിലയിൽ ആതിഥേയർ ഒന്നാംദിനം അവസാനിപ്പിച്ചു. മഴയെത്തുടർന്ന് കളി നേരത്തേ അവസാനിപ്പിച്ചു. അലക്സ് കാരെ (10) മിച്ചൽ സ്റ്റാർക് (0) എന്നിവരാണു ക്രീസിൽ.
ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഓസീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. റൂട്ടിനെ ന്യായീകരിച്ചു പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർ ഓസീസിനെ 12/3 എന്ന നിലയിലേക്കു തള്ളിവിട്ടു. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് എന്നിവർ പൂജ്യത്തിനും ഉസ്മാൻ ഖ്വാജ ആറു റണ്‍സിനും പുറത്തായി. ഈ ഘട്ടത്തിൽ ക്രീസിലെത്തിയ ഹെഡ് ഓസ്ട്രേലിയൻ ബാറ്റിംഗിനെ തോളേറ്റുകയായിരുന്നു. മാർനസ് ലബുഷെയ്ൻ (44) ഹെഡിനു മികച്ച പിന്തുണ നൽകി.