ഗോഹട്ടി: ബ്രസീലിയൻ ഫുട്ബോൾ താരം മാഴ്സലീഞ്ഞോ വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണു മാഴ്സലീഞ്ഞോയെ സ്വന്തമാക്കിയത്.
ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് മാഴ്സലോ കരാറുണ്ടാക്കുകയും താരം അവർക്കൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജസ്ഥാനൊപ്പം ഒരു കളിപോലും കളിക്കാതെയാണു താരം നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്.
2016ൽ ഡെൽഹി ഡൈനാമോസിലൂടെയാണു മാഴ്സലീഞ്ഞോ ആദ്യമായി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 33 ഗോളുകളും 18 അസിസ്റ്റും മാഴ്സലീഞ്ഞോയുടെ പേരിലുണ്ട്.