പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ-ഹൈദരാബാദ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോഗോൾ വീതമടിച്ചു. മുഹമ്മദ് സാജിദ് ചെന്നൈയിനായും ഹവിയർ സിവേറിയോ ഹൈദരാബാദിനായും ഗോൾ നേടി. 17 പോയിന്റുമായി ഹൈദരാബാദ് മൂന്നാമതും 15 പോയിന്റുള്ള ചെന്നൈയിൻ ആറാമതുമാണ്. കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു.