കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ കാർനെയ്റോയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് നഷ്ടമായേക്കും. തോളിനു പരിക്കേറ്റ ജെസൽ അടുത്തയാഴ്ച ശസ്ത്രക്രിയക്കു വിധേയനാകുമെന്നാണു സൂചന. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നുമാസം വിശ്രമം ആവശ്യമായിവരും. ഹൈദരാബാദിനെതിരായ മത്സരത്തിലാണു ജെസലിനു പരിക്കേറ്റത്.