മിലാൻ: ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം ഇന്റർ മിലാന്. എക്സ്ട്രാടൈം ഗോളിൽ ചിരവൈരികളായ യുവന്റസിനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്കു തകർത്താണ് ഇന്റർ മിലാൻ കപ്പിൽ മുത്തമിട്ടത്.
വെസ്റ്റേണ്‍ മക്കന്നിയുടെ ഗോളിൽ മുന്നിലെത്തിയ യുവന്റസിനെ ലൗട്ടാരോ മാർട്ടിനസിന്റെ പെനാൽറ്റി ഗോളിൽ മിലാൻ സമനിലയിൽ പിടിച്ചു. അധികസമയത്തേക്കു നീണ്ട മത്സരത്തിന്റെ 121-ാം മിനിറ്റിലാണ് അലക്സിസ് സാഞ്ചസ് മിലാനു വിജയഗോൾ സമ്മാനിച്ചത്.