ലണ്ടൻ: തോമസ് ടുഹലിന്റെ ചെൽസി ലീഗ് കപ്പ് ഫൈനലിൽ കടന്നു. ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിനു തകർത്താണു ചെൽസി കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. അന്റോണിയോ റുഡിഗറാണു ചെൽസിയുടെ വിജയഗോളിന്റെ ഉടമ.
കഴിഞ്ഞയാഴ്ച നടന്ന ആദ്യപാദ സെമിയിൽ ചെൽസി 2-0ന് ജയിച്ചിരുന്നു (ഇരുപാദങ്ങളിലുമായി 3-0). ടോട്ടനത്തിന് അനുകൂലമായി ലഭിച്ച രണ്ടു പെനാൽറ്റികൾ വീഡിയോ പരിശോധനയിൽ റദ്ദാക്കിയിരുന്നു. ഹാരി കെയ്നിന്റെ ഒരു ഗോൾ ഓഫ്സൈഡ് എന്നു വിധിച്ച് അനുവദിച്ചതുമില്ല.