സതാംപ്ടണ്: പുതിയ ഉടമകൾക്കു കീഴിൽ സതാംപ്ടണ് ആദ്യജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സതാംപ്ടണ് 4-1ന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു. സെർബിയൻ സന്പന്നൻ ഡ്രാഗൻ സൊളാക്കാണു സതാംപ്ടണിന്റെ പുതിയ ഉടമസ്ഥൻ. മഴയിൽ കുളിച്ച മത്സരം കാണാൻ പുതിയ ഉടമയുമെത്തിയിരുന്നു.
സ്വന്തം സെന്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈ ലീഗ് സീസണിലെ ഏറ്റവും വലിയ ജയമാണു സതാംപ്ടണ് നേടിയത്. പുതിയ ഉടമയിൽ മതിപ്പുണ്ടാക്കാൻ മികച്ച തുടക്കമാണു സതാംപ്ടണ് കളിക്കാർ നടത്തിയത്.
കഴിഞ്ഞയാഴ്ചയാണു ക്ലബ്ബിന്റെ 80 ശതമാനം ഓഹരികൾ ചൈനീസ് വ്യവസായിയായ ഗാവോ ജിഷെംഗിൽനിന്നു വാങ്ങിയത്. 2017ലാണ് ജിഷെംഗ് സതാംപ്ടണിന്റെ ഭൂരിഭാഗം ഓഹരി സ്വന്തമാക്കിയത്.