ലണ്ടൻ: എഫ്എ കപ്പിൽ സ്റ്റീവൻ ജെറാഡ് പരിശീലിപ്പിക്കുന്ന ആസ്റ്റണ്‍ വില്ലയെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി. എട്ടാം മിനിറ്റിൽ സ്കോട്ട് മക്ടൊമിനെ നേടിയ ഗോളിലാണ് യുണൈറ്റഡ് കടന്നുകൂടിയത്.
ഫ്രെഡിന്റെ ക്രോസിൽനിന്നായിരുന്നു സ്കോട്ടിന്റെ ഹെഡർ. മസിലിനേറ്റ പരിക്കിനെത്തുടർന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചില്ല. നാലാം റൗണ്ടിൽ മിഡിൽസ്ബറോയാണു യുണൈറ്റഡിന്റെ എതിരാളി.