പാരീസ്: ഫ്രഞ്ച് സൂപ്പർ ക്ലബ്ബായ പാരി സാൻ ഷെർമയ്ന് ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബെൽജിയം ക്ലബ്ബായ ബ്രൂഗയെ 4-1നു കീഴടക്കി. കൈലിയൻ എംബാപ്പെ (2’, 7’), ലയണൽ മെസി (38’, 76’-പെനൽറ്റി) എന്നിവരുടെ ഇരട്ടഗോളാണ് പിഎസ്ജിക്ക് മിന്നും ജയം സമ്മാനിച്ചത്. ഇരട്ട ഗോളിലൂടെ ഇരുവരും റിക്കാർഡ് ബുക്കിലും ഇടംപിടിച്ചു.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 30 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡാണ് എംബാപ്പെ സ്വന്തമാക്കിയത്. 22 വർഷവും 352 ദിനവും പ്രായം. സഹതാരം ലയണൽ മെസി 2020ൽ തന്റെ 23-ാം വയസിൽ കുറിച്ച (23 വർഷവും 131 ദിവവും പ്രായം) റിക്കാർഡാണ് എംബാപ്പെ മറികടന്നത്.
ഇരട്ടഗോളിലൂടെ മെസി ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടക്കുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു. കരിയർ ഗോളിൽ പെലെ നേടിയ 757 എന്ന ലാറ്റിനമേരിക്കൻ റിക്കാർഡാണ് മെസി മറികടന്നത്. ഇരട്ടഗോളോടെ മുപ്പത്തിനാലുകാരനായ മെസിയുടെ കരിയർ ഗോൾ 758 ആയി.
ലാറ്റിനമേരിക്കയുടെ ഗോൾ റിക്കാർഡിൽ (രാജ്യാന്തര, കരിയർ) ഒന്നാം സ്ഥാനത്ത് മെസി ഇരിപ്പുറപ്പിച്ചു. കരിയറിൽ 801 ഗോളുള്ള പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്കു മുന്നിൽ ഉള്ളത്.