ദുബായ്: ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പ് 2021 കിരീടം ഉറപ്പിച്ച് നോർവെയുടെ മാഗ്നസ് കാൾസൺ. ഇന്നലെ നടന്ന ഒന്പതാം ഗെയിമിൽ ജയം സ്വന്തമാക്കിയതോടെയാണ് നിലവിലെ ചാന്പ്യനായ കാൾസൺ കിരീടത്തിലേക്ക് അടുത്തത്.
ചാന്പ്യൻഷിപ്പിൽ റഷ്യയുടെ ഇയാൻ നെപോംനിയാച്ചിക്കെതിരേ കാൾസൺ നേടുന്ന മൂന്നാമത്തെയും തുടർച്ചയായ രണ്ടാമത്തെയും ജയമാണ്.
ഒന്പതാം മത്സരത്തിൽ വെള്ള കരുക്കൾകൊണ്ട് കളിച്ച നെപോംനിയാച്ചി വരുത്തിയ ഒരു മണ്ടൻ നീക്കത്തിൽ, ബിഷൊപ്പിനെ കുടുക്കാൻ കാൾസണിന് അവസരം ലഭിച്ചതാണ് നിർണായകമായത്. ആകെ 39 നീക്കം മാത്രമേ മത്സരം നീണ്ടുള്ളൂ.
ഇതോടെ ഒന്പത് മത്സരങ്ങൾ പൂർത്തിയായപ്പോൾ 6-3ന് കാൾസൺ ലീഡ് ചെയ്യുന്നു. എട്ടാം മത്സരത്തിൽ 46-ാം മൂവിൽ കാൾസൺ ജയം സ്വന്തമാക്കി. ആറാം ഗെയിമിലും കാൾസൺ ജയിച്ചിരുന്നു. ആറാം ഗെയിമിൽ ലോക റിക്കാർഡ് കുറിച്ച് 136 നീക്കത്തിനൊടുവിലായിരുന്നു കാൾസന്റെ ജയം.