മെൽബണ്‍: ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ലോക ഒന്നാം നന്പർ താരമായ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടിക്ക്. വനിതാ സിംഗിൾസ് ടെന്നീസിൽ 2019ൽ ഡബ്ല്യുടിഎ ജേതാവായ ബാർട്ടി, 2020 വിംബിൾഡണ്‍ അടക്കം ഈ വർഷം അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു.
2019ൽ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയ ബാർട്ടിയുടെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമായിരുന്നു വിംബിൾഡണിലേത്.
യുഎസ് ഓപ്പണ്‍ ജേതാവായ ബ്രിട്ടന്റെ കൗമാര താരം എമ്മ റാഡുകാനുവാണ് ഈ വർഷത്തെ പുതുമുഖ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. 1977ൽ വിർജീനിയ വേഡ് വിംബിൾഡൺ നേടിയശേഷം ആദ്യമായി ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ബ്രിട്ടീഷുകാരിയാണ് എമ്മ.