ചങ്ങനാശേരി: സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ നിലവിലെ ചാന്പ്യന്മാരായ കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട ടീമുകൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ജയം നേടി. രാജ്യാന്തര താരങ്ങളായ പ്രണവ് പ്രിൻസും ജി.കെ. അർജുനും അണിനിരന്ന തിരുവനന്തപുരം 76-56ന് എറണാകുളത്തെ കീഴടക്കി.
പ്രണവ് പ്രിൻസ് 31 പോയിന്റ് സ്വന്തമാക്കി. കോട്ടയം 80-46ന് ഇടുക്കിയെയാണ് കീഴടക്കിയത്. പി. അജിൻ കോട്ടയത്തിനായി 17 പോയിന്റ് നേടി.
പത്തനംതിട്ട 86-45ന് കാസർഗോഡിനെയും മലപ്പുറം 71-14ന് പാലക്കാടിനെയും എറണാകുളം 70-44ന് കണ്ണൂരിനെയും കീഴടക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം 62-57ന് വയനാടിനെ മറികടന്നു. കോഴിക്കോട് 53-15ന് പാലക്കാടിനെയും കണ്ണൂർ 52-15ന് മലപ്പുറത്തെയും പത്തനംതിട്ട 47-25ന് കൊല്ലത്തെയും കീഴടക്കി.
ശിൽപശാലയുമായി ഫാ. ഫിലിപ്സ് വടക്കേക്കളം
ബാസ്ക്കറ്റ്ബോൾ കളിയിലെ നവീകരണങ്ങളും സമകാലീന വിവരങ്ങളും അവതരിപ്പിക്കുന്ന ശില്പശാലയുമായി മുൻഅന്താരാഷ്ട്ര റഫറിയും എസ്ബി കോളജ് മുൻ പ്രിൻസിപ്പലുമായ ഫാ.ഫിലിപ്സ് വടക്കേക്കളം.
45-ാമത് സംസ്ഥാന ജൂണിയർ ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനോട് അനുബന്ധിച്ചാണ് ക്ലിനിക്ക് സംഘടിപ്പിച്ചത്. എഴുപതോളം റഫറിമാർ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റഫറി അലൻ സി. മാത്യുവും ക്ലിനിക്കിൽ പങ്കാളിയായി.