മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സീസണിലെ ആദ്യ ജയം. 2-1ന് എഫ്സി ഗോവയെയാണ് നോർത്ത് ഈസ്റ്റ് കീഴടക്കിയത്. ഇഞ്ചുറി ടൈമിൽ ഖാസ കമാര (90+3') നേടിയ ഗോളിലായിരുന്നു ജയം.
തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയ ഗോവയ്ക്ക് ഇതുവരെ ഒരു പോയിന്റ് പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ജയത്തോടെ നാല് പോയിന്റുമായി നോർത്ത് ഈസ്റ്റ് എട്ടാം സ്ഥാനത്തെത്തി.