കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് മുകളില്‍ മഴമേഘങ്ങള്‍ മൂടിക്കെട്ടി നിന്നതേയുള്ളൂ. ഗോള്‍മഴയായി ആന്‍ഡമാനു മേല്‍ പെയ്തിറങ്ങിയതാകട്ടെ കേരളത്തിന്റെ കുട്ടികളും. ഒന്നിനു പിറകെ ഒന്നായി ഒന്‍പതു തവണ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിന്റെ വലയില്‍ പന്തെത്തിച്ച് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് കേരളം കുറച്ചുകൂടി അടുത്തു.
നിജോ ഗില്‍ബര്‍ട്ട് (39, 81), ടി.കെ. ജെസിന് (45+1, 45+2), സഫ്നാദ് (80, 90+2) എന്നിവര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ വിബിന് തോമസ് (64), അര്ജുന് ജയരാജ് (70), കെ. സല്മാന് (85) എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. നാളെ അവസാന മത്സരത്തില്‍ പുതുച്ചേരിക്കെതിരേ സമനില മതിയാകും കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താന്‍.
എല്ലാവരെയും പരീക്ഷിക്കും
ജനുവരി ആദ്യം മലപ്പുറത്തു നടക്കുന്ന ഫൈനല്‍ റൗണ്ടിന് മുമ്പ് കളിക്കാര്‍ക്ക് വേണ്ടത്ര അവസരം നല്‍കാനാണ് കോച്ച് ബിനോ ജോര്‍ജിന്റെ ശ്രമം. ആദ്യത്തെ രണ്ട് മത്സരത്തിലുമായി ടീമിലെ ഭൂരിപക്ഷം താരങ്ങള്‍ക്കും അവസരം നല്കി. പരിക്കിന്റെ പിടിയിലുള്ള ക്യാപ്റ്റന്‍ ജിജോ ജോസഫിന് കൂടുതല്‍ വിശ്രമം നല്കിയതും ഫൈനല്‍ റൗണ്ട് മുന്നില്‍ കണ്ടാണ്. ജനുവരി ആദ്യവാരമാകും ഫൈനല്‍ റൗണ്ട് നടക്കുക.
എം.ജി. ലിജോ