ദുബായ്: ലോക ചെസ് ചാന്പ്യൻഷിപ്പ് ഫൈനലിന്റെ ആറാം ഗെയിം ഇന്ന്. അഞ്ചു ഗെയിം സമനിലയായിരുന്നു. ലോക ചാന്പ്യൻ മാഗ്നസ് കാൾസനും റഷ്യയുടെ നെപ്പോമ്നിയാച്ചിയും തുടർച്ചയായി സമനിലയിൽ പിരിഞ്ഞതോടെ ഇരുവർക്കും 2.5 പോയിന്റ് വീതമാണ്. ഇതുവരെ കാൾസനെ വിറപ്പിക്കുന്ന പ്രകടനമാണു നെപ്പോ നടത്തിയത്.