മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ മിലാൻ ടീമുകൾക്കു ജയം. തുടർച്ചയായ രണ്ടു തോൽവികൾക്കുശേഷം എസി മിലാൻ 3-0ന് ജെനോവയെ തോൽപ്പിച്ച് വിജയവഴിയിലെത്തി.
ജയത്തോടെ മിലാൻ ഒന്നാമതുള്ള നാപ്പോളിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി ചുരുക്കി.
രണ്ടു ഗോളിനു മുന്നിൽനിന്ന നാപ്പോളിയെ സസൗളോ 2-2ന് സമനിലയിൽ കുരുക്കി. 15 കളിയിൽ 36 പോയിന്റാണ് നാപ്പോളിക്ക്.
ഇന്റർ മിലാൻ 2-0ന് സ്പെസിയയെ പരാജയപ്പെടുത്തി. ലീഗിൽ തോൽവിയറിയാതെ ഇന്ററിന്റെ ഏഴാം മത്സരമായിരുന്നു ഇത്. 34 പോയിന്റുമായി മൂന്നാമതാണ് ഇന്റർ.
എഎസ് റോമയെ 1-0നു ബൊളോഗ്ന പരാജയപ്പെടുത്തി.