കോട്ടയം: നാളെ മുതൽ ചങ്ങനാശേരി എസ്ബി കോളജിലും അസംപ്ഷൻ കോളജുകളിലുമായി നടക്കുന്ന 45ാമതു സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
നാളെ വൈകുന്നേരം ആറിനു മന്ത്രി വി.എൻ. വാസവൻ ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേൻ പ്രസിഡന്റ് ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും. കോളജ് മാനേജർ മോണ്‍. തോമസ് പാടിയത്ത് മുഖ്യപ്രഭാഷണം നടത്തും.
എസ്ബി കോളജിലെ ദേശീയ നിലവാരം പുലർത്തുന്ന മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന സമ്മേളനവും മത്സരവും ക്രമീകരിച്ചിരിക്കുന്നത്. കോളജ് പ്രിൻസിപ്പലും സംഘാടക സമിതി ചെയർമാനുമായ ഫാ. റെജി പി. കുര്യൻ ചാന്പ്യൻഷിപ്പ് പതാക ഉയർത്തും.
ബാസ്കറ്റ്ബോൾ സംസ്ഥാന, ജില്ലാ അസോസിയേഷനുകളുടെ പതാകകൾ കെബിഎ പ്രസിഡന്റ് പി.ജെ. സണ്ണി, കെഡിബിഎ ചെയർമാൻ റവ.ഡോ. വർഗീസ് കൈപ്പനടുക്ക എന്നിവർ യഥാക്രമം ഉയർത്തും. കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ്‍ സന്ധ്യാ മനോജ്, കെബിഎ സെക്രട്ടറി സി. ശശിധരൻ, കെഡിബിഎ സെക്രട്ടറി ബിജു ഡി. തേമാൻ, സംഘാടക സമിതി ചീഫ് കോ-ഓർഡിനേറ്റർ രഞ്ജി മാവേലി എന്നിവർ പ്രസംഗിക്കും.
നാളെ മുതൽ എട്ടുവരെയാണു മത്സരങ്ങൾ. 14 ജില്ലകളിൽനിന്നുള്ള 28 പുരുഷ, വനിതാ ടീമുകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. പെണ്‍കുട്ടികളുടെ മത്സരങ്ങൾ അസംപ്ഷൻ കോളജിലും ആണ്‍കുട്ടികളുടെ മത്സരങ്ങൾ എസ്ബി കോളജിലുമാണു നടക്കുക. ബാസ്കറ്റ്ബോൾ ആരോഗ്യത്തിന്റെയും സാഹോദര്യത്തിന്റെയും വിനോദമെന്ന സന്ദേശവുമായി ദീപശിഖാ പ്രയാണവും മത്സരത്തിനു മുന്നോടിയായി നടക്കും. ശതാബ്ദി ആഘോഷിക്കുന്ന എസ്ബി കോളജിന് സംസ്ഥാന ജൂണിയർ ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ചത് തികച്ചും അവസരോചിതവും സന്തോഷപ്രദവുമെന്നു പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് ജോർജ്, ബർസാർ ഫാ. മോഹൻ മാത്യു, ബാസ്കറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാജി ജേക്കബ്, സെക്രട്ടറി ബിജു ഡി. തേമൻ, ചീഫ് കോ-ഓർഡിനേറ്റർ രഞ്ജി മാവേലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.