ഫറ്റോർഡ: ഐഎസ്എൽ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ സിറ്റിക്ക് വൻ ജയം. മുംബൈ ശക്തരായ എടികെ മോഹൻ ബഗാനെ 5-1ന് തകർത്തു. കഴിഞ്ഞ കളിയിൽ ഹൈദരബാദിനോടു തോറ്റ മുംബൈ ശക്തമായ പോരാട്ടമാണ് എടികെയ്ക്കെതിരേ നടത്തിയത്.
ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ നേടി മുംബൈ മത്സരം വരുതിയിലാക്കി. ഇതിൽ രണ്ടും വിക്രം പ്രതാപ് സിംഗിന്റെ വകയായിരുന്നു. ഇഗർ ആഞ്ചലോ, മൊർടാഡ ഫാൽ, ബിപിൻ സിംഗ് എന്നിവർ ഓരോ ഗോളും നേടി. ഡേവിഡ് വില്യംസിന്റെ വകയായിരുന്നു എടികെയുടെ ആശ്വാസഗോൾ. ജയത്തോടെ മുംബൈ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ എടികെ നാലാം സ്ഥാനത്തേക്കു പതിച്ചു.