ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും 1-1ന് സമനിലയിൽ പിരിഞ്ഞു. 69-ാം മിനിറ്റിൽ ജോർജിഞ്ഞോയുടെ പെനൽറ്റിയാണു ചെൽസിയെ രക്ഷിച്ചത്.
50-ാം മിനിറ്റിൽ ജേഡൻ സാഞ്ചോയുടെ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു. പന്ത് ക്ലിയർ ചെയ്യാൻ ജോർജിഞ്ഞോ വരുത്തിയ പിഴവിൽനിന്നാണു യുണൈറ്റഡ് വലകുലുക്കിയത്. ഈ പിഴവ് ഇറ്റാലിയൻ താരം പെനൽറ്റി വലയിലാക്കി തിരുത്തി.
സമനിലയോടെ ചെൽസി, രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ചെൽസിക്ക് 30 പോയിന്റാണുള്ളത്. 28 പോയിന്റുമായി ലിവർപൂളാണു മൂന്നാമത്. യുണൈറ്റഡ് 18 പോയിന്റുമായി എട്ടാം സ്ഥാനത്തെത്തി.