തൃശൂർ: സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ ഇന്ത്യൻ സീനിയർ പെണ്‍കുട്ടികളുടെ ടീമിൽ ഏഴു പേരും തൃശൂർ വിമല കോളജിലെ വിദ്യാർഥിനികൾ. ടി.കെ. ശ്രീലക്ഷ്മി, കെ. ശരണ്യ, കെ. അനഘ, ഒ. ബിനിഷ, ടി. സ്നേഹ, കെ. സാന്ദ്ര, എം. ആര്യ എന്നീ മലപ്പുറം സ്വദേശിനികളാണ് ഇന്ത്യയുടെ അഭിമാനതാരങ്ങളായത്. ഭൂട്ടാനെ 25-15 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഏഷ്യൻ ഗെയിംസിൽ ആദ്യമായി നടത്തിയ സോഫ്റ്റ് ബേസ് ബോൾ ചാന്പ്യൻഷിപ്പിൽ ജൂണിയർ- സീനിയർ പുരുഷ- വനിത കിരീടങ്ങളെല്ലാം തന്നെ ഇന്ത്യൻ ടീമാണു കരസ്ഥമാക്കിയത്. നേപ്പാളിലെ പൊഖ്റയിലായിരുന്നു മത്സരങ്ങൾ.
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റർകൊളീജിയറ്റ് സോഫ്റ്റ് ബേസ് ബോൾ ചാന്പ്യൻഷിപ്പിൽ കിരിടം നേടിയതാണ് വിമല കോളജിലെ ടീമിനു പിൻബലമേകിയത്. ജൂണിയർ- സീനിയർ പുരുഷ- വനിത ടീമുകളിൽ മലയാളികളുണ്ടായിരുന്നു.