ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനും ലിവർപൂളിനും ജയം. ആഴ്സണൽ ഹോം മത്സരത്തിൽ 2-0ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം ബുകായൊ സാക (56’), പകരക്കാരന്റെ ബെഞ്ചിൽനിന്നെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി (66’) എന്നിവരായിരുന്നു ഗണ്ണേഴ്സിനായി ഗോൾ നേടിയത്.
ഹോം മത്സരത്തിൽ ലിവർപൂൾ 4-0ന് സതാംപ്ടണിനെ തകർത്തു. ഡീഗൊ ജോട്ട (2’, 32’) ഇരട്ടഗോൾ നേടി. അൽകാൻട്ര (37’), വാൻ ഡിക് (52’) എന്നിവരും ലിവർപൂളിനായി വലകുലുക്കി. 13 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി.