സെഞ്ചൂറിയൻ: കോവിഡ്-19ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (ബി 1.1.529) റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നെതർലൻഡ്സ് ക്രിക്കറ്റ് ടീം നടത്തിവന്നിരുന്ന ദക്ഷിണാഫ്രിക്കൻ പരന്പര നീട്ടിവച്ചു. പരന്പരയിലെ രണ്ടും മൂന്നും ഏകദിനങ്ങളാണ് നീട്ടിവച്ചത്. ലോകകപ്പ് സൂപ്പർ സീരീസിന്റെ ഭാഗമായുള്ള പരന്പരയിലെ ആദ്യ മത്സരം മഴയെത്തുടർന്ന് പൂർത്തിയാക്കാൻ സാധിച്ചില്ല. അതോടെ ഇരു ടീമും പോയിന്റ് പങ്കുവച്ചു.
അതേസമയം, ഇന്ത്യ അടുത്ത മാസം നടത്താനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു നിലവിൽ മാറ്റമില്ല. ബിസിസിഐ ടീമിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാരുമായി ആലോചിക്കണമെന്ന് അനുരാഗ് ഠാക്കൂർ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.