ഹൂസ്റ്റണ്‍: ടേബിൾ ടെന്നീസ് ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് സഖ്യങ്ങൾ ക്വാർട്ടറിൽ. ക്വാർട്ടർ കടന്ന് സെമിയിൽ പ്രവേശിച്ചാൽ മെഡൽ ലഭിക്കും. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ചരിത്രമെഡലാകും അത്.
വനിതാ ഡബിൾസിൽ മണിക-അർച്ചന കമ്മത്ത് കൂട്ടുകെട്ട് ഹംഗറിയുടെ ഡോറ മഡ്രാസസ് - ജോർജീന സഖ്യത്തെ കീഴടക്കിയാണ് ക്വാർട്ടറിലെത്തിയത്. സ്കോർ: 11-4, 11-9, 6-11, 11-7. മിക്സഡ് ഡബിൾസിൽ മണിക - ജി. സത്യൻ സഖ്യം കനക് ജാ, വാംഗ് മന്യു 15-17, 10-12, 12-10, 11-6, 11-7ന് കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു.