മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ ആതിഥേയരായ എഫ്സി ഗോവയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി. ജംഷഡ്പുർ എഫ്്സി 3-1ന് ഗോവയെ തകർത്തു.
നെരിജ്യൂസ് വാൽസ്കിസ് (51’, 61’) നേടിയ ഇരട്ട ഗോളാണ് ജംഷഡ്പുരിന്റെ ജയത്തിന് ഇന്ധനമേകിയത്. ജോർഡൻ മറെ (80’) മൂന്നാം ഗോളിന് ഉടമയായി. 86-ാം മിനിറ്റിൽ അരിറാം കബ്റെറയുടെ ഗോൾ ഗോവയുടെ തോൽവി ഭാരം കുറച്ചു.
രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി ജംഷഡ്പുർ ലീഗിന്റെ തലപ്പത്ത് എത്തി. രണ്ട് തോൽവിയുമായി ഗോവ ഏറ്റവും പിന്നിലാണ്.