ടിറാൽപെൽ (മോൾഡൊവ): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ, ഗ്രൂപ്പ് ഘട്ടത്തിൽ 100 ജയം നേടുന്ന ആദ്യ ക്ലബ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ്.
യൂറോപ്യൻ മുൻനിരപ്പോരാട്ടത്തിൽ 1000 ഗോൾ തികയ്ക്കുന്ന ആദ്യ ടീമെന്ന നേട്ടം ഈ മാസം ആദ്യം സ്വന്തമാക്കിയ റയൽ, ഗ്രൂപ്പ് ഡിയിൽ മോൾഡൊവൻ ക്ലബ്ബായ ഷെറിഫിനെതിരേ ജയം സ്വന്തമാക്കിയതോടെയാണു ഗ്രൂപ്പ്ഘട്ടത്തിൽ 100 ജയം തികച്ചത്. ഷെറിഫിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ 3-0നായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. ഡേവിഡ് അലാബ (30’), ടോണി ക്രൂസ് (45+1’), കരിം ബെൻസെമ (55’) എന്നിവരാണു റയലിനായി വലകുലുക്കിയത്.
ജയത്തോടെ റയൽ പ്രീക്വാർട്ടറിലും പ്രവേശിച്ചു. തുടർച്ചയായി 25-ാം തവണയാണ് റയൽ ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ഡോണെറ്റ്സ്കിനെ കീഴടക്കി (2-0) ഇറ്റാലിയൻ സംഘമായ ഇന്റർ മിലാൻ നോക്കൗട്ട് ഉറപ്പിച്ചു.