വാസ്കോ ഡ ഗാമ: തിലക് മൈതാനിൽ നടന്ന ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിക്കു തോൽവി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഒഡീഷ എഫ്സി 3-1ന് ബംഗളൂരുവിനെ തകർത്തു.
ഹാവി ഹെർണാണ്ടസിന്റെ (3’, 51’) ഇരട്ട ഗോളാണ് ഒഡീഷയ്ക്കു ജയമൊരുക്കിയത്. അരിഡൈ കാബ്രെറ (90+5’) മൂന്നാം ഗോൾ നേടി. ബംഗളൂരുവിനായി അലൻ കോസ്റ്റ (21’) വലകുലുക്കി.