ബ്ലൂംഫോണ്ടെയ്ൻ: ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ചതുർദിന ടെസ്റ്റിൽ ഇന്ത്യ എ പരുങ്ങലിൽ. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എയ്ക്ക് ആതിഥേയർക്കെതിരേ കാര്യമായ വെല്ലുവിളി സൃഷ്ടിക്കാനായില്ല.
ഒന്നാം ദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 343 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക എ. ക്യാപ്റ്റൻ പീറ്റർ മലൻ (157 നോട്ടൗട്ട്), ടോണി ഡി സോർസി (117) എന്നിവർ സെഞ്ചുറി നേടി. ജേസണ്‍ സ്മിത്ത് (51 നോട്ടൗട്ട്) ക്രീസിലുണ്ട്. ഇന്ത്യ എയ്ക്കുവേണ്ടി നവ്ദീപ് സൈനി, ഉമ്രാൻ മാലിക്, അർസൻ നാഗേശ്വസ്വെല്ല എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.