കാണ്‍പുർ: നാളെ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കു മുന്‍പ് ഇന്ത്യക്കു തിരിച്ചടിയായി കെ.എൽ. രാഹുലിന്റെ പരിക്ക്. ഇടതു തുടയിലെ പേശിവലിവിനെത്തുടർന്ന് രാഹുൽ ടീമിൽനിന്നു പുറത്തായി.
പകരം സൂര്യകുമാർ യാദവ് ടീമിലെത്തിയതായി ബിസിസിഐ അറിയിച്ചു. ശ്രേയസ് അയ്യരിനൊ സൂര്യകുമാർ യാദവിനൊ ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള സാഹചര്യമാണു ഒരുങ്ങിയിരിക്കുന്നത്.
മത്സരത്തിനുള്ള മുന്നൊരുക്കമായി ഇന്ത്യൻ ടീം ഇന്നലെ നെറ്റ്സിൽ പരിശീലനം നടത്തി. ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര തുടങ്ങിയവർ ഇന്നലെ നെറ്റ്സിൽ ബാറ്റ് ചെയ്തു.