ബാഴ്സലോണ: ഹൃദയ സംബന്ധമായ പ്രശ്നം നേരിടുന്ന അർജന്റൈൻ താരം സെർജിയൊ അഗ്വെറൊയ്ക്ക് പകരം ഉറുഗ്വെൻ സ്ട്രൈക്കർ എഡിസണ് കവാനിയെ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ സ്വന്തമാക്കുമെന്നു റിപ്പോർട്ട്. കവാനി നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലാണ്.
പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനൊ റൊണാൾഡൊ യുണൈറ്റഡിലെത്തിയതോടെ കവാനിയുടെ ജഴ്സി നന്പർ അടക്കം നഷ്ടപ്പെട്ടിരുന്നു. മുപ്പത്തിനാലുകാരനായ കവാനിയെ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലൂടെ ബാഴ്സ സ്വന്തമാക്കുമെന്നാണു സൂചന. അതേസമയം, കവാനിയെ റാഞ്ചാൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർമിലാനും രംഗത്തുണ്ട്.
അതേസമയം, അഗ്വെറൊ ഫുട്ബോളിൽനിന്നു വിരമിക്കുമെന്ന വാർത്ത ബാഴ്സലോണയുടെ പുതിയ പരിശീലകൻ ചാവി ഹെർണാണ്ടസ് തള്ളി. അഗ്വെറൊ ശാരീരിക കരുത്ത് ആർജിക്കുകയാണെന്നാണു ചാവിയുടെ വിശദീകരണം. യുവേഫ ചാന്പ്യൻസ് ലീഗിൽ ബാഴ്സലോണ ഇന്ന് ഹോം മത്സരത്തിൽ ബെൻഫികയെ നേരിടും. ബാഴ്സയുടെ പരിശീലകനായി ചാവിയുടെ ആദ്യ ചാന്പ്യൻസ് ലീഗ് മത്സരമാണ്.
എന്നാൽ, അഗ്വെറൊ വിരമിക്കുകയാണെന്ന വാർത്ത അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും സഹതാരവുമായിരുന്ന സമീർ നസ്രി സ്ഥിരീകരിച്ചു. അഗ്വെറൊ റിട്ടയർ ചെയ്യുന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണു ഫുട്ബോൾ ലോകത്തിൽനിന്നുള്ള സൂചനകൾ.