മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് ആധിപത്യം തുടരുന്നു. എവേ പോരാട്ടത്തിൽ ഗ്രനാഡയെ തകർത്ത മാഡ്രിഡ് പോയിന്റ് പട്ടികയുടെ തലപ്പത്താണ്. 4-1നായിരുന്നു റയലിന്റെ ജയം. മാർകൊ അസെൻസിയൊ (19’), നാച്ചൊ (25’), വിനീഷ്യസ് ജൂണിയർ (56’), ഫെർലണ്ഡ് മെൻഡി (76’) എന്നിവരാണു റയലിനായി വലകുലുക്കിയത്.