പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ എടികെ മോഹൻ ബഗാനെതിരേയുള്ള ഉദ്ഘാടന മത്സരത്തിൽ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി. രാഹുലിനു ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും.
രാഹുലിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടു. നാഭിഭാഗത്തുള്ള പേശിക്കു കീറലുണ്ടെന്നു (ഗ്രോയിൻ മസിൽ ടിയർ) ക്ലബ് വെളിപ്പെടുത്തി.
രാഹുലിന് വിദഗ്ധ ചികിത്സ നൽകുന്നതിനുവേണ്ടി ബയോബബിളിൽനിന്നു പുറത്തുകൊണ്ടുവന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
മോഹൻ ബഗാനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ രാഹുലിനു പരിക്കേറ്റിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയതു രാഹുലായിരുന്നു. പരിക്ക് ഭേദമാകാൻ ഒരു മാസത്തിലേറെ സമയം വേണ്ടിവന്നേക്കുമെന്നാണു സൂചന.